ഇ.കെ.ജി പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രക്ക്

കൊയിലാണ്ടി: സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനും അദ്ധ്യാപകനും ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിങ് റൂം സ്ഥാപകാംഗവുമായിരുന്ന ഇ. കെ.ഗോവിന്ദന്‍ മാസ്റ്ററുടെ ഓര്‍മ്മയില്‍ കുടുംബം നല്‍കുന്ന ഇ.കെ.ജി പുരസ്‌കാരം നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്രയ്ക്ക്.ഓഗസ്റ്റ് 17 ന് ചെങ്ങോട്ടുകാവില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.10 000 രൂപയും മൊമെന്റോയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അനുസ്മരണ സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.കന്മന ശ്രീധരന്‍ പുരസ്‌കാരം സമര്‍പ്പിക്കും.ഡോ.കെ.എം.അനില്‍ മുഖ്യ പ്രഭാഷണം നടത്തും. തെരുവ് ഗായകന്‍ ചമന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ദേവഗീതം സംഗീത പരിപാടി,നാടകം എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്‍
ഇ.കെ.ബാലന്‍,കെ.ദാമോദരന്‍,പി.കെ.ഷാജി,രാകേഷ് പുല്ലാട്ട്,എ.സുരേഷ്
എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സർവ്വീസ് റോഡുകളുടെ വീതിക്കൂട്ടണം. എൻ.സി.പി.

Next Story

മോഹങ്ങളുടെ നിറക്കാഴ്ച: നാല് മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ചിത്രപ്രദര്‍ശനം

Latest from Main News

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം