കൊയിലാണ്ടി: 60 കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ ചേരുന്നതിനായി ഒരവസരം കൂടി അനുവദിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം സേവ്യര്‍ പുല്‍പ്പാട് ഉദ്ഘാടനം ചെയ്തു.ഷിബു മുത്താട്ട് അധ്യക്ഷത വഹിച്ചു.മഠത്തില്‍ രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ യൂ.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.വില്‍സണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു.തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ,കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട്,ചന്ദ്രശേഖരന്‍ തിക്കോടി,സി. സത്യചന്ദ്രന്‍, പ്രേംകുമാര്‍ വടകര,അഡ്വ.കെ.ടി.ശ്രീനിവാസന്‍,സി.എസ്.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാകാരന്മാരായ ശിവദാസ് ചേമഞ്ചേരി,കാവുംവട്ടം വാസുദേവന്‍,യു.കെ.രാഘവന്‍,കാഞ്ഞിലശ്ശേരി പത്മനാഭന്‍,സുനില്‍ തിരുവങ്ങൂര്‍, കലാമണ്ഡലം പ്രേംകുമാര്‍,പാലക്കാട് പ്രേംരാജ്, മുചുകുന്ന് പത്മനാഭന്‍, രാധാമണി, വി.കെ.രവി, ശിവശങ്കരന്‍ എംപീസ്, ശരീഫ ബാഫഖി,എം.കുഞ്ഞിചന്തു,ഖാലിദ് ഗുരുക്കള്‍, പി.ടി.ബാലകൃഷ്ണന്‍ തുടങ്ങിയവരെ ആദരിച്ചു. ഡോക്യുമെന്ററി- ചിത്ര പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
പുതിയ ഭാരവാഹികളായി ടി.കെ.വേണു(പ്രസിഡന്റ്),ശശി കോട്ടില്‍ (വൈസ് പ്രസിഡന്റ്),രാജീവന്‍ മഠത്തില്‍ (സെക്രട്ടറി),പ്രമീള സോപാനം(ജോ.സെക്രട്ടറി),
ഗിരീഷ് ഇല്ലത്തു താഴം (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തും എന്ന്
ചെങ്ങോട്ടുകാവ് കുട്ടങ്കണ്ടി സൈനബ (67) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ, മക്കൾ: ഇല്ല്യാസ് (റിയാസ്), റംല, നൗഫൽ, ഫൗസിയ, ഹാരിസ്,
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ
പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്