കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്‌റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്‌റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍  മാറ്റങ്ങള്‍ വരുത്തി.

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരുടെ ആയാസരഹിത യാത്ര ഉറപ്പാക്കുക, തടസ്സമില്ലാതെയുള്ള കറന്റ് ബുക്കിങ്ങ് കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള ട്രെയിനുകളിലാണ് പുതിയ പരിഷ്‌കാരം ആദ്യഘട്ടമെന്ന നിലയില്‍ കൊണ്ടു വന്നിരിക്കുന്നത്. ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന എട്ടു വന്ദേഭാരത് ട്രെയിനുകളില്‍, ട്രെയിന്‍ പുറപ്പെട്ട ശേഷവും മധ്യേയുള്ള സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുമ്പു വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ എടുക്കാവുന്നതാണെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാക്കിയ വന്ദേഭാരത് ട്രെയിനുകള്‍ ഇവയാണ്.

ട്രെയിന്‍ നമ്പര്‍ 20631 – മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20632 – തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20627 – ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20628 – നാഗര്‍കോവില്‍-ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20642 – കോയമ്പത്തൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20646 – മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20671 – മധുര-ബെംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 20677 – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-വിജയവാഡ വന്ദേ ഭാരത് എക്‌സ്പ്രസ്

Leave a Reply

Your email address will not be published.

Previous Story

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രം സമര്‍പ്പിച്ചു

Next Story

എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും.

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

  കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി