കൊയിലാണ്ടി: മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണം ഗുരുവായൂര്‍ ഊരാളനായിരുന്ന മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. കല്ലു പാകിയ തിരുമുറ്റത്തിന്റെയും നടയുടെയും സമര്‍പ്പണം ആചാര്യന്‍ ഷിബു കോഴിക്കോട് നിര്‍വ്വഹിച്ചു. പന്മന ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, തന്ത്രി മിഥുന്‍ നാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി എന്‍.എസ് വിഷ്ണു നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ എരഞ്ഞോളി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശില്‍പ്പി ചങ്ങനാരി മഠം കേശവന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു. മണികണ്ഠന്‍ കുറുപ്പ് (തിരുന്നാവായ), സുനില്‍കുമാര്‍ തിരൂര്‍, ചിത്രകാരന്‍ നവീന്‍ കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിശ്വന്‍ പണികര്‍ക്കണ്ടി അധ്യക്ഷനായി. ബാലന്‍ കൈപ്പുറത്ത്, നിധീഷ് നടേരി താഴെ എന്നിവര്‍ സംസാരിച്ചു.