രണ്ടാമത് ഇ കെ ജി പുരസ്‌കാരം മുഹമ്മദ്‌ പേരാമ്പ്രക്ക് സമ്മാനിക്കും

കൊയിലാണ്ടി: സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടു ത്തിയ ഇ കെ ജി പുരസ്‌കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകനായ മുഹമ്മദ്‌ പേരാമ്പ്രക്ക് സമ്മാനിക്കുന്നതായി അവാർഡ് ജുറി ചെയർമാൻ ഡോ. ഷാജി പികെ അറിയിച്ചു. ഈ മാസം 17 ചെങ്ങോട്ടുകാവിൽ വെച്ചാണ് നടക്കുന്ന ചടങ്ങിൽ ആണ് അവാർഡ് വിതരണം നടത്തുക. 10000 രൂപയും, മൊമെന്റോ, പ്രശ്സ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാർഡ്. സി.വി ബാലകൃഷ്ണൻ, ദാമോധരൻ കരിമ്പനക്കൽ, പി. വേണു, രാധ കൃഷ്ണൻ ആർ. എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.

അവാർഡ് അനുസ്മരണ ചടങ്ങ് പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിക്കും. അവാർഡ് കന്മന ശ്രീധരൻ മാസ്റ്റർ സമർപ്പിക്കും. അനുസ്മരണ ഭാഷണം യുകെ രാഘവൻമാസ്റ്റർ നടത്തും. അവാർഡ് ദാനചടങ്ങിൽ അനിൽ ചെലമ്പ്ര മുഖ്യ പ്രഭാഷണം നടത്തും, തെരുവ് ഗായക സംഘം ചമൻ ബാബുവിന്റെ നേതൃത്വത്തിൽ ദേവഗീതം- നാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ ഇ കെ ബാലൻ സ്വാഗതം പറഞ്ഞു. ജൂറി അംഗമായ കരിമ്പനക്കൽ ദാമോദരൻ, രാകേഷ് പുല്ലാട്ട് എന്നിവർ പങ്കെടുത്തു. എ സുരേഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എളേറ്റിൽ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Next Story

തെങ്ങിന് ഗുണനിലവാരമുള്ള വളപ്രയോഗം എങ്ങനെ നടത്താം?

Latest from Local News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്

നമ്പ്രത്ത്കരയിൽ ഹരിതം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ