കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി (കെ.എം പി.എസ്.എസ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യു.പി സ്കൂളിൽ വെച്ചു നടന്നു. കലാമണ്ഡലം ഹരിഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടോടുകൂടി ആരംഭിച്ച ചടങ്ങിൽ വി പി ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് വേളൂർ അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം സത്യൻ ഉദ്ഘാടനം ചെയ്തു. കവയത്രിയും ഗാനരചയിതാവും ഭാഷ ശ്രീ ആർ കെ രവിവർമ്മ സംസ്ഥാന പുരസ്കാര ജേതാവും ആയ സരസ്വതി ബിജു മുഖ്യ അതിഥിയായി എത്തി. സംഘടനാ വിശദീകരണം സി കെ വിജയൻ അരിക്കുളം നടത്തി. വേലായുധൻ കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാഭ്യാസ മേഖലയിലും കലാസാംസ്കാരിക മേഖലയിലും കഴിവ് തെളിയിച്ച ആളുകളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ രജീഷ് ഉള്ളൂർ നന്ദി പ്രകാശിപ്പിച്ചു.
