തിരുവങ്ങൂര്‍ ചെങ്ങോട്ടുകാവ് അടിപ്പാതകളുമായി ആറ് വരി പാത ബന്ധിപ്പിക്കുന്നത് നീളുന്നു; ഫലം രൂക്ഷമായ ഗതാഗത കുരുക്ക്

ചേമഞ്ചേരി: വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ നിര്‍മ്മിച്ച നാല് അണ്ടര്‍പാസുകളില്‍, ആറ് വരി പാതയുമായി ബന്ധിപ്പിച്ചത് പൂക്കാടില്‍ മാത്രം. പൂക്കാട്, തിരുവങ്ങൂര്‍, ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ് എന്നിവിടങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിച്ചത്. തിരുവങ്ങൂരും ചെങ്ങോട്ടുകാവിലും അണ്ടര്‍പാസുകള്‍ നിര്‍മ്മിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ഈ അണ്ടര്‍പാസുകളുടെ ഇരു വശങ്ങളിലും റോഡ് നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയായിട്ടുമുണ്ട്. എന്നാല്‍ അണ്ടര്‍പാസുകളെയും റോഡിനെയും പരസ്പരം ബന്ധിപ്പിച്ചിട്ടില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് തീര്‍ക്കാവുന്ന പ്രവൃത്തി മാത്രമാണിത്. അണ്ടര്‍പാസുകളും ആറ് വരി പാതയും തമ്മില്‍ ബന്ധിപ്പിച്ചാല്‍ അതിന് മുകളിലൂടെ വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാവുന്നതാണ്. പൂക്കാടില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെങ്കിലും രൂക്ഷമായ ഗതാഗത കുരുക്ക് കണക്കിലെടുത്ത് അണ്ടര്‍പാസിന് മുകളിലൂടെ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. ഇതു കാരണം പൂക്കാട് ഭാഗത്ത് ഗതാഗത കുരുക്കിന് പരിഹാരമായിട്ടുണ്ട്.

ചെങ്ങോട്ടുകാവ്, തിരുവങ്ങൂര്‍ എന്നിവിടങ്ങളില്‍ കൂടി അടിപാതകള്‍ക്ക് മുകളിലൂടെ ഗതാഗതം അനുവദിച്ചാല്‍ ഗതാഗതം സുഗമമാകും. ഈ സൗകര്യം വന്നാല്‍ വെങ്ങളത്തിനും പൂക്കാടിനും ഇടയിലെ ഗതാഗത കുരുക്കിനും സ്തംഭനത്തിനും പരിഹാരമാകും. നിലവില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെ തടസ്സമില്ലാതെ വരുന്ന വാഹനങ്ങള്‍ വെങ്ങളം അണ്ടിക്കമ്പനിയ്ക്ക് സമീപമെത്തിയാല്‍ സര്‍വ്വീസ് റോഡിലേക്ക് ഇറങ്ങണം. ഈ സമയം തന്നെ എലത്തൂര്‍ ഭാഗത്ത് നിന്നും കോരപ്പുഴ പാലം കടന്നു വെങ്ങളം മേല്‍പ്പാലം ഇറങ്ങി വരുന്ന വാഹനങ്ങളും അണ്ടികമ്പനിയ്ക്ക് സമീപമെത്തിയാല്‍ ഇടുങ്ങിയ സര്‍വ്വീസ് റോഡിലേക്ക് എത്തും. ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വീതി കുറഞ്ഞ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കുന്ന അവസ്ഥ സംജാതമാകും. ഇതിനിടയില്‍ കാപ്പാട് റോഡ് വഴി വരുന്ന കാറുകളും ഓട്ടോറിക്ഷകളും തിരുവങ്ങൂര്‍ അണ്ടര്‍പാസ് കടന്ന് കുനിയില്‍ക്കടവ് പാലം വഴി അത്തോളി ഭാഗത്തേക്ക് പോകുന്നതോടെ വലിയ തരത്തിലുളള ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുക. തിരുവങ്ങൂര്‍ അണ്ടര്‍ പാസിന് മുകളിലൂടെ വാഹനങ്ങള്‍ ഓടിയാല്‍ അഴിക്കാവുന്ന ഗാതഗത കുരുക്കാണിത്.

സമാന സ്ഥിതിയാണ് ചെങ്ങോട്ടുകാവിലും. ചെങ്ങോട്ടുകാവില്‍ അണ്ടര്‍പാസിന്റെ വടക്ക് ഭാഗത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഈ റോഡിനെ അടിപ്പാതയുമായി ബന്ധിപ്പിച്ചിട്ടില്ല. തെക്ക് ഭാഗത്ത് റോഡ് പണി പൂര്‍ത്തിയാവുന്നതേയുളളു. ഇവിടെയും അടിപ്പാതയും റോഡും തമ്മില്‍ ബന്ധമറ്റ് കിടപ്പാണ്. ചേലിയ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടിയ്ക്ക് പോകാന്‍ കിഴക്ക് ഭാഗത്ത് കൂടി വരുമ്പോള്‍ ഇവിടെയും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അടിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഇവിടെയും കുരുക്ക് അഴിയും. കൊയിലാണ്ടി ടൗണിലൂടെ വരുന്ന വാഹനങ്ങള്‍ക്കും സുഗമമായി കടന്നു പോകാന്‍ കഴിയും.

പൊയില്‍ക്കാവില്‍ അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇരു ഭാഗത്തും റോഡ് നിര്‍മ്മാണം ആരംഭ ഘട്ടത്തിലാണ്. മഴക്കാലമായിനാല്‍ വെളളപ്പൊക്കം കാരണം ഇവിടെ റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടുകിടക്കുകയാണ്. വെങ്ങളത്തിനും കൊയിലാണ്ടിയ്ക്കും ഇടയില്‍ ഏറ്റവും വലിയ ഗതാഗത കുരുക്ക് പൊയില്‍ക്കാവ് മേഖലയിലാണ്. ഗതാഗത തടസ്സം കാരണം രാവിലെ വിവിധ തൊഴിലിടങ്ങളിലേക്ക് പോകേണ്ടവരും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും കടുത്ത യാതനയാണ് അനുഭവിക്കുന്നത്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് കടത്തിവിടാന്‍ പോലും ഏറെ ബുദ്ധിമുട്ടുകയാണ്.

Leave a Reply

Your email address will not be published.

Previous Story

പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ

Next Story

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു

Latest from Local News

സിനിമാ നിർമ്മാതാവ് വിജയൻ പൊയിൽക്കാവിന് വിട

മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്സവം കൊടിയേറി

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്

ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് 5 ലെ മെമ്പർ എം ശശിമാസ്റ്റർക്ക് സ്വീകരണം നൽകി

ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് 5 ലെ മെമ്പർ എം ശശിമാസ്റ്റർക്ക് സ്വീകരണം നൽകി. ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ്

ചേമഞ്ചേരി നാരായണൻ നായർ പുരസ്കാരം എം നാരായണൻ മാസ്റ്റർക്ക്

പ്രശസ്ത അഭിനേതാവ് ചേമഞ്ചേരി നാരായണൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നാടകകാരൻ എം നാരായണൻ മാസ്റ്റർക്ക്. അരനൂറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് സംവിധായകനായും അഭിനേതാവായും