കുറ്റ്യാടി പശുക്കടവില്‍ വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തേടി പോയി കാണാതായ ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തു പശുവുവിനെയും സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പശുവിനെ മേയ്ക്കാന്‍ കോങ്ങാട് മലയിലേക്ക് പോയ ഇവര്‍ രാത്രിയായിട്ടും തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ വീട്ടമ്മയുടേയും പശുവിന്റേയും മരണം ഷോക്കേറ്റ് തന്നെയാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്