കൊയിലാണ്ടി: രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച
ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയിൽ കോഴിക്കോട്
ആർ.പി.എഫ് യൂണിറ്റിലെ എസ്.ഐ.അപർണ്ണ അനിൽകുമാർ,എ.എസ് ഐ. ദിലീപ് കുമാർ, ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്രൻ, കോൺസ്റ്റബിൾമാരായ ദേവദാസൻ, റാമിൽ, അനീഷ എന്നിവരും പി.വിശ്വൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ പി.വേണു, കൂമുള്ളി കരുണാകരൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് അംഗം കെ.രമേശൻ, വിമുക്തഭടൻമാരായ രാജൻ മാക്കണ്ടാരി, രഘുനാഥ് ചെറുവാട്ട്, വിജയൻ, സത്യനാഥൻ കീരങ്ങുന്നാരി, പി.പി.സജീഷ്, റിട്ട് പ്രധാനാധ്യാപകൻ ദിവാകരൻ, മേലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീസുതൻ, ജെ.സി.ഐ ഭാരവാഹികളായ ഡോ.സൂരജ്, രജീഷ്, ചാലഞ്ചേഴ്സ് കച്ചേരിപ്പാറ പ്രസിഡണ്ട് ഗോപിനാഥ് ചെറുവാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് മുരളി തോറോത്ത്, ഉണ്ണികൃഷ്ണൻ വള്ളിക്കാട്ടിൽ, മോഹനൻ വള്ളിക്കാട്ടിൽ, മേലൂർ എൽ.പി സ്കൂളിലെ അധ്യാപകർ ഒട്ടേറെ നാട്ടുകാരും പങ്കെടുത്തു. മേലൂർ എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും എൻഡോവ്മെൻ്റ് വിതരണവും നടന്നു. കൂടാതെ ന്യൂ ചാലഞ്ചേഴ്സ് കച്ചേരിപാറയുടെ നേതൃത്വത്തിൽ മേലൂരിലുള്ള ബൈജുവിൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
Latest from Local News
ഗേ ഡേറ്റിംഗ് ആപ്പിലൂടെ കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഗണിതം എന്ന വിഷയത്തെ ഭയത്തിൽ നിന്ന് ആസ്വാദനത്തിലേക്ക് മാറ്റിയ അപൂർവ അധ്യാപകരിൽ ഒരാളാണ് കൊയിലാണ്ടി പൂക്കാട് സ്വദേശി
വടകര എം പി ഷാഫി പറമ്പിൽ തറക്കല്ലിട്ട ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി
അരിക്കുളം പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വന്തമായി വീടില്ലാത്ത വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും വടകര എം പി ഷാഫി പറമ്പിൽ എം.പി തറക്കല്ലിട്ട
കൊയിലാണ്ടി മുത്താമ്പി അണ്ടര്‍പാസിന് മുകളിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്ക്. മുചുകുന്നില്‍ നിന്നുള്ള ബൊളീവിയന്‍സ് നാസിക്
തിരുവങ്ങൂരിൽ 12.45 ഗ്രാം എൻ ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ പൊങ്ങോട്ട് പറമ്പ് മുഹമ്മദ്







