പേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് കരിങ്കണ്ണിയിൽ അധ്യക്ഷത വഹിച്ചു. അൻവർ ഷാ നൊച്ചാട് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങൾ, മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, അസീസ് നരിക്കലക്കണ്ടി, അഷ്‌റഫ് ഇ.എം, ശരീഫ് കയനോത്ത്, അജ്നാസ് കൊയപ്ര, സവാദ് തെരുവത്ത്, ജൗഹർ പാലേരി, അലി നാറാണത്ത്, മിക്ദാദ് പുറവൂർ എന്നിവർ സംസാരിച്ചു. ഫൈസൽ കടിയങ്ങാട് സ്വാഗതവും അൻഷിഫ് ടി കെ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പ്രസിഡന്റ് – അൻഷിഫ് ടികെ, വൈസ് പ്രസിഡണ്ട് – നൗഫൽ കെ, ആശിഫ കെ കെ, സെക്രട്ടറി – ഇർഫാൻ വി,കെ, ജോയിന്റ് സെക്രട്ടറി – മുഹമ്മദലി കെ. എം, ഷഫീന ഹാരിസ്, ട്രഷറര്‍ – റാഹിദ് പി എന്നിവരെ തിരഞ്ഞെടുത്തു.