സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുമ്പായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏകീകൃത പെരുമാറ്റ ചട്ടത്തിന് പുറമേ വിരമിച്ച ചലച്ചിത്ര പ്രവർത്തകർക്കായുള്ള പെൻഷൻ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സിനിമ സെറ്റുകളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള ചട്ടങ്ങൾ തുടങ്ങി സമഗ്ര മേഖലകളും ചർച്ചാവിഷയമാകും.
Latest from Main News
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്
ഒരു മാസത്തോളമായി വെള്ളിമാട്കുന്ന് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അന്തേവാസിയായിരുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ധനസെല്‍വി മകളുടെ കൈപിടിച്ച് യാത്രതിരിച്ചു. ഉദ്യോഗസ്ഥരുടെയും സാമൂഹിക
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ