- രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്?
ത്രികുടപർവ്വതം
- ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ പേര്?
നാസിക്
- നാസിക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
മഹാരാഷ്ട്ര
- സേതുബന്ധന വേളയിൽ ശ്രീരാമനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?
രാമേശ്വരം
- രാമേശ്വരത്തെ പ്രതിഷ്ഠ ?
ശ്രീ പരമേശ്വരൻ
- കുബേരന്റെ മറ്റൊരു പേര് ?
വൈസ്രവണൻ
- കുബേരന്റെ വാസസ്ഥലം ?
അളകാപുരി
- അളകാപുരി ഏത് പർവ്വതത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്?
കൈലാസം
- ശ്രീരാമൻ ഭൂമിയിലേക്ക് അസ്ത്രമെയ്ത് സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന അരുവി ഏതാണ് ?
കോടിതീർത്ഥ
- കോടിതീത്ഥ എന്ന അരുവി സ്ഥിതി ചെയ്യുന്നത് എവിടെ?
രാമേശ്വരം
തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ