വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരത്തിലുള്ള വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ് വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഓൺലൈൻ തട്ടിപ്പുരീതികളിൽ ഒന്നാണ്. സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ചിലരെങ്കിലും മാനഹാനി ഭയന്ന് തട്ടിപ്പുകാർക്ക് വഴങ്ങും. അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കരുതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
Latest from Main News
അമ്പതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ. 1000 രൂപക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്
പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി
വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത







