പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യം പരമാവധി കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തുടനീളമുള്ള 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), കാർഷിക സർവകലാശാലകൾ എന്നിവയുടെ ഡയറക്ടർമാർ, വൈസ് ചാൻസലർമാർ, മേധാവികൾ എന്നിവർ ഇന്നത്തെ യോഗത്തിൽ വെർച്വലായി പങ്കെടുത്തു. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് തുല്യ ഗഡുക്കളായി, കർഷകർക്ക് 6,000 രൂപ നൽകിവരുന്നതായി കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Next Story

വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്