കുറ്റ്യാടി ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുറ്റ്യാടി: കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ച് നാട്ടുകാര്‍. കക്കട്ട് സ്വദേശി ബാബു (69) വിനെയാണ് നാട്ടുകാര്‍ പിടികൂടി കുറ്റ്യാടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ എത്തിയ വയോധികന്‍ മാല പൊട്ടിച്ചോടാന്‍ ശ്രമിക്കുകയിരുന്നു. സംഭവസമയത്ത് ബസ് സ്റ്റാന്‍ഡില്‍ നല്ല തിരക്കുണ്ടായിരുന്നു.

എന്നാല്‍ യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ടാറ്റുകളും ബോഡി പിയേഴ്സിങ്ങും ആരോഗ്യത്തിന് ഹാനികരമോ?

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

തിക്കോടി ചെറു മത്സ്യബന്ധന തുറമുഖം, ശാസ്ത്രീയ ഗവേഷണ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍

തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്