ടാറ്റുകളും ബോഡി പിയേഴ്സിങ്ങും ആരോഗ്യത്തിന് ഹാനികരമോ?

/
 എല്ലാ പ്രായക്കാരും ഏതു തൊഴിൽ ചെയ്യുന്നവരും ടാറ്റൂ ചെയ്യാൻ  ഇഷ്ടപ്പെടുന്നവരാണ്. ശരീരം തുളച്ച് ആഭരണങ്ങൾ അണിയുന്നത് ആഗോളതലത്തിൽ തന്നെ ഇന്ന് ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. എന്നാൽ ടാറ്റൂ ചെയ്യുന്നതാവട്ടെ, ബോഡി പിയേഴ്സിങ്ങാവട്ടെ ഇവ രണ്ടും ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ടാറ്റൂവും ബോഡിപിയേഴ്സിങ്ങും കരൾ വീക്കത്തിനുള്ള സാധ്യത കൂട്ടും എന്ന് വിദഗ്ധർ പറയുന്നു. അണുബാധകൾ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ട് കരളിന് ഉണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം. ടാറ്റൂ ചെയ്യുന്ന സമയത്ത് ചെറിയ സൂചികൾ ഡെർമിസ് അഥവാ ചർമത്തിലെ മധ്യപാളിയിലേക്ക് നിറം (dye) പെർമനന്റ് ആയി ഇംപ്ലാന്റ് ചെയ്യാൻ നിരവധി തവണ കുത്തിയിറക്കേണ്ടി വരും. ഇത് ഹെപ്പറ്റൈസിനുള്ള (എ മുതൽ ഇ വരെ) സാധ്യത കൂട്ടും. ഹെപ്പറ്റൈറ്റിസ് ബി യും സി യും ആണ് ഏറ്റവും അപകടകാരികൾ. എച്ച് ഐവി പോലുള്ള മാരകമായ അണുബാധകൾ പോലും വരാനുള്ള സാധ്യത കൂടുതലാണ്. സൂചിയിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്.

                സൂചി അണുവിമുക്തമാക്കാതെ പുനരുപയോഗിക്കുമ്പോഴും പലരും ഒരേ ഇങ്ക് ഡിപ്പോ തന്നെ ഉപയോഗിക്കുമ്പോഴും അതും കയ്യുറകൾ ഇല്ലാതെ ഉപയോഗിക്കുമ്പോഴും അണുബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ഹെപ്പറ്റൈറ്റിസ് വൈറസുകൾ രക്തത്തിലുണ്ടാകുന്നതും ഇത് അഴുക്കുള്ള സൂചികളിലൂടെയും ടാറ്റൂ ഇങ്കിലൂടെയും ടാറ്റൂ ചെയ്യുന്ന ഉപകരണത്തിലൂടെയും പകരുന്നതാണ്. ടാറ്റൂ ചെയ്യുന്ന ഉപകരണം അണുവിമുക്തമാക്കിയിട്ടില്ലെങ്കിലും സീൽ ചെയ്ത പായ്ക്കറ്റിൽ നിന്ന് മാറ്റിയശേഷം വീണ്ടും ഉപയോഗിച്ചാലോ ഇങ്ക് പോട്ട് അഥവാ മഷിക്കുപ്പി പുനരുപയോഗിച്ചാലോ വൃത്തിഹീനമായ സ്ഥലത്ത് വച്ച് ടാറ്റൂ ചെയ്താലോ  അണുബാധയ്ക്കുള്ള സാധ്യത മൂന്നു മുതൽ നാലു വരെ ഇരട്ടിയാകുന്നു. ഇൻഫെക്റ്റഡ് ആയ രക്തം ഏതാനും തുള്ളി ആണെങ്കിലും അവ രോഗം പരത്തും. പിയേഴ്സിങ്ങിന്റെ കാര്യത്തിലാകട്ടെ കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസിനുള്ള സാധ്യത വളരെ കൂടുതലാണ്.  അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് പകരാനുള്ള സാധ്യതയും കൂടുതലാണ്. പിയേഴ്സിങ്ങിനുശേഷം ധരിക്കുന്ന ആഭരണം മുൻപ് മറ്റാരെങ്കിലും ഉപയോഗിച്ചതാണെങ്കിലും ഹെപ്പറ്റൈറ്റിസ് വ്യാപിക്കാം.

            സർട്ടിഫൈഡ് സ്റ്റുഡിയോകളിൽ നിന്നു മാത്രം ടാറ്റൂ ചെയ്യുക. മതിയായി അണുവിമുക്തമാക്കിയതാണെന്നും വൃത്തിയുള്ള സാഹചര്യം ആണെന്നും ഉറപ്പു വരുത്തണം. കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രതിരോധസംവിധാനം ശക്തമല്ലാത്തവരും ടാറ്റൂ ചെയ്യും മുൻപ് ഒരു ഹെപ്പറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യണം. ടാറ്റൂ ചെയ്യുമ്പോൾ വൃത്തിയായ പരിസരം ആണെന്നും ടാറ്റൂ ചെയ്യുന്ന ആർട്ടിസ്റ്റ് മുഴുവൻ സമയവും കയ്യുറ ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.

 


Leave a Reply

Your email address will not be published.

Previous Story

കുറ്റ്യാടി ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Next Story

മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ഭരണഘടന ഉറക്കെ വായിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Latest from Health

രക്തസമ്മർദ്ദം കൂടുതലാണോ? ബീട്രൂട്ട് നിങ്ങളെ സഹായിക്കും

രക്തസമ്മർദം നമ്മുടെ ഇടയിൽ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്.ഉയർന്ന രക്തസമ്മർദത്തിനുള്ള ഒരു പ്രധാനകാരണം രക്തത്തിലെ സോഡിയത്തിൻറെ അളവു കൂടുന്നതാണ്. ഭക്ഷണത്തിൽ ഉപ്പ്

“എപ്പോഴും ദേഷ്യം? ശരീരത്തിന്റെ മുന്നറിയിപ്പ് ആകാം!”

വല്ലപ്പോഴും ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ പതിവായി അസഹനീയമായ ദേഷ്യം, സ്ട്രെസ്, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൈപ്പർടെൻഷന്റെ (ഉയർന്ന രക്തസമ്മർദത്തിന്റെ)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌