മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി ഇപ്പോൾ 40 ലധികം സിനിമയുടെ ഭാഗമായി വിജിലേഷ് കാരയാട് മാറി.
കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പഠിച്ച് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നാടക പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഡ്രാമയും തിയേറ്റർ പഠനങ്ങളും പൂർത്തിയാക്കിയതിനു ശേഷം, ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു.
ചിരപരിചിതനായ സംവിധായകൻ ദിലീഷ് പൊത്തനുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള പ്രവേശത്തിന് സഹായകമായി.
മഹേഷിന്റെ പ്രതികാരത്തിലെ സഹോദരിയെ രക്ഷിക്കാൻ കുങ്ഫു പഠിക്കാൻ ശ്രമിക്കുന്ന ഭീരുവിന്റെ വേഷം വേഷം മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു. വരത്തൻ എന്ന ഫഹദ് ഫാസിലിന്റെ ഹിറ്റ് ചിത്രത്തിൽ വില്ലൻവേഷം ചെയ്തു. 2021 പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി പണി തുടങ്ങിയെന്ന ചിത്രത്തിൽ ശ്രദ്ധേയമായ സഹകഥാപാത്രത്തെ അവതരിപ്പിച്ചു. ജിലേബിയും കന്നടിയും എന്നിവ പോലുള്ള നാടകങ്ങൾക്കായി പ്രമുഖ തിയേറ്റർ പ്രവർത്തനം നടത്തി.
ഗപ്പി തീവണ്ടി ഹാപ്പി സർദാർ കൃഷ്ണൻകുട്ടി പണി തുടങ്ങി സലൂട്ട് സ്റ്റേറ്റ് ബസ് കൊത്ത് അപ്പൻ ലൈക്ക് കമ്യൂണിസ്പച്ച വോയിസ് ഓഫ് സത്യനാഥൻ ബോഗൺ വില്ല രാമചന്ദ്രബോസ് &co കൊറോണ പേപ്പർസ് അജഗജാന്ദ്രം പെരുമാനി അനന്തപുരം ഡയറീസ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം റിലീസ് ആയ കൂടൽ എന്ന സിനിമ മികച്ച പ്രേക്ഷക അഭിപ്രായവുമായി മുന്നേറുന്നു വിജിലേഷ് നല്ല ഒരു വേഷം ചെയ്ത പെരുമാനി അടുത്ത ദിവസം ഒറ്റ റിലീസ് ആവുന്നുണ്ട്.