കൊയിലാണ്ടി എസ്. എ. ആർ. ബി. ടി. എം. ഗവ. കോളേജിലെ 1991-93 ബാച്ചിന്റെ വാർഷിക സംഗമം മുചുകുന്ന് ഗവ. കോളേജിൽ വെച്ച് നടന്നു. പ്രസിഡന്റ് സന്തോഷ് നരിക്കിലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രശസ്ത സിനിമാ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി പ്രദീപ് വാർഷിക റിപ്പോർട്ടും ട്രഷറർ ഷീന പ്രജിത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും മറ്റ് മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെയും മക്കളെയും ചടങ്ങിൽ അനുമോദിച്ചു.
അനന്തലക്ഷ്മി ട്രസ്റ്റ് സംസ്ഥാനതല ആൽബം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഒ. കെ. സുരേഷിനെയും സന്നദ്ധ രക്ത ദാതാവ് പ്രവീൺ പെരുവട്ടൂരിനെയും ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇക്ബാൽ സ്വാഗതവും കൺവീനർ പ്രവീൺ കൊയിലാണ്ടി നന്ദിയും പറഞ്ഞു. അശ്വനിദേവ്, റജിന ബാലകൃഷ്ണൻ, സജി തിരുവങ്ങൂർ, ഷീജ സതീശൻ, രാജേഷ് ഉള്ളിയേരി എന്നിവർ സാംസാരിച്ചു. തുടർന്ന് ബാച്ചിലെ സുഹൃത്തുക്കൾ ചേർന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റും ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കരോക്കേ ഗാനമേളയും അരങ്ങേറി.
1991-93 ബാച്ച് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സലാം തിക്കോടി (പ്രസിഡന്റ് ) ഷീന പ്രജിത് (സെക്രട്ടറി ), ഷീജാ സതീശൻ (വൈസ് പ്രസിഡന്റ്), പ്രവീൺ പെരുവട്ടൂർ (ട്രഷറർ), ഇക്ബാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.