മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ. ദുരന്തത്തിന് ഒരു വർഷം തികയുന്ന ഇന്ന് ബെയ്‌ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾക്ക് മുന്നിൽ അധ്യാപകർ അടക്കമുള്ളവർ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി. ദുരന്തം ചൂരൽമല സ്കൂളിനെ തകർത്തെറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാർത്ഥികൾക്ക് അതിജീവനത്തിൻ്റെ പാഠങ്ങൾ പകർന്ന് നൽകിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അർപ്പിക്കാനുണ്ടായിരുന്നു. ചൂരൽമല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ നഷ്‌ടമായത്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്.
Latest from Main News
പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി
വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.







