രാമായണ പ്രശ്നോത്തരി ഭാഗം – 14

  • ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിൽ കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ തുടങ്ങിയവരുടെ കൂറ്റൻ പ്രതിമകൾ തീ വെച്ച് നശിപ്പിച്ച് തിന്മകൾക്കുമേൽ നന്മ നേടിയ വിജയ സ്മരണ പുതുക്കുന്നു. ഏതാണ് ഈ ഉത്സവം?

         ദസറ (വിജയദശമി )

 

  • ശൂർപ്പണഖയുടെ ആഗമനം മുതൽ സീതയുടെ അഗ്നിപരീക്ഷ വരെയുള്ള കഥകൾ ഏഴ് അങ്കങ്ങളിലായി വർണ്ണിക്കുന്ന ആശ്ചര്യചൂഡാമണി
    എന്ന കൃതിയുടെ രചയിതാവ് ആര്?
    ശക്തിഭദ്രൻ

 

  • ആധുനിക രാമ കഥാസാഹിത്യത്തിൽ പെടുന്ന ഭുശുണ്ഡീ രാമായണം എന്ന കൃതിയുടെ രചയിതാവ് ആര്?
    ഭുശുണ്ഡി

 

  • രാവണ വിഗ്രഹത്തിന് ശേഷം അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമ – ലക്ഷ്മണാദികളോടുള്ള ബഹുമാനാർത്ഥം ഉത്തരേന്ത്യയിൽ ആഘോഷിക്കുന്ന ഉത്സവമേത്?
    ദീപാവലി

 

  • രാമായണം അയോധ്യാകാണ്ഡത്തെ അവലംബമാക്കി കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ശീതങ്കൻ തുള്ളൽ കൃതി ഏത്?
    ഭരത ശപഥം

 

  • രാമകഥാപരമായ “ഔഷധാപഹരണം” എന്ന ആട്ടക്കഥ രചിച്ച മഹാകവി ആര്?
    വള്ളത്തോൾ നാരായണമേനോൻ

 

  • അഹല്യ മോക്ഷം, സീതാസ്വയംവരം , കുംഭകർണ്ണവധം എന്നീ തുള്ളൽ പാട്ടുകൾ രചിച്ചതാര് ?
    കുഞ്ചൻ നമ്പ്യാർ

 

  • ദേവേന്ദ്രന്റെ തേരാളി ആരായിരുന്നു ?
    മാതലി

 

  • ശരഭംഗ മഹർഷിയുടെ ആശ്രമം എവിടെയായിരുന്നു ?
    കുമുദവനത്തിൽ

 

  • ഭരതന്റെ ജന്മനക്ഷത്രം ഏത്?
    പൂയം നക്ഷത്രം

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.

Previous Story

അന്താരാഷ്ട്ര കടുവാദിനം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Next Story

ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം