മഹല്ല് പ്രവർത്തനങ്ങളിൽ കാലോചിത പുനഃക്രമീകരണം അനിവാര്യം : സഖറിയഫൈസി ഇരിങ്ങൽ കോട്ടക്കൽ

അരിയും തുണിയും പണിയും എന്ന മനുഷ്യന്റെ ആവശ്യങ്ങളെല്ലാം ഇന്ന് പഴയ തലമുറയുടെ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങൾ മാത്രമായി മാറുമ്പോൾ പകരം മനുഷ്യൻ അവന്റെ ശാരീരിക സുഖസൗകര്യങ്ങൾക്ക് വേണ്ടിയുള്ളട്ട ഓട്ടത്തിലാണ്. കുത്തഴിഞ്ഞ ലൈംഗികതയും മയക്കുമരുന്നും അതുമൂലമുണ്ടാവുന്ന അക്രമ വാസനകളും നീതിയുടെ ത്രാസ് എടുക്കപ്പെട്ടതും പല മഹല്ലുകളുടെയും സമാധാനം നഷ്ടപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ മഹല്ലു കമ്മിറ്റികൾ ഉത്തരവാദിത്തം മനസ്സിലാക്കി കാലഘട്ടത്തിന്റെ വിഷയങ്ങൾ അഭിമുഖീകരിക്കുന്ന വിധം മഹല്ല് പ്രവർത്തനങ്ങൾ പുനക്രമീകരിക്കാൻ നേതൃത്വവും അവർക്ക് വേണ്ട സഹായ സഹരണങ്ങൾ നൽകാൻ മഹല്ല് നിവാസികളും തയ്യാറാവണമെന്ന് എസ്. എം. എഫ് ജില്ലാ വർക്കിങ് പ്രസിഡണ്ട് സക്കരിയ്യ ഫൈസി പറഞ്ഞു. കോട്ടക്കൽ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മഹല്ല് സഭ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മഹല്ല് ജമാഅത്ത് പ്രസിഡന്റ് സി പി സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. മഹല്ല് വൈസ് പ്രസിഡണ്ട് ബി എം ഷംസുദ്ദീൻ മഹല്ല് ശാക്തീകരണ പദ്ധതികൾ വിശദീകരിച്ചു. മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കമ്മിറ്റിയുടെ ഡിജിറ്റൽ വിവാഹ സർട്ടിഫിക്കറ്റിന്റെ ഡെമോ മുൻ മഹല്ല് ജനറൽ സെക്രട്ടറി കെ സി നിസാറിന് നൽകിക്കൊണ്ട് സക്കറിയ ഫൈസി നിർവഹിച്ചു. മഹല്ലിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഹെൽത്ത് കാർഡിന്റെ ഡെമോ ആയാട്ട് അബ്ദുറഹ്മാൻ തങ്ങൾ ഏറ്റുവാങ്ങി. പി. ഹാഷിം, അബ്ദുറഹ്മാൻ മൗലവി, അബ്ദുറഹ്മാൻ ഉതിരുമ്മൽ, കെ. സി. നിസാർ, ടി. പി. മുനീർ, എം. കെ, ഷഹാജ്, എം. ഉമ്മർ കുട്ടി, എം. അഹമ്മദ്, ഫഹദ് പി. സി, സുബൈർ ടി. ടി. വി, കബീർ പി. പി, ഹിഷാം മാസ്റ്റർ, ഫസൽ ടി. എം, ജലാൽ ബിസ്മില്ല, മുഹമ്മദ്‌ഹനീഫ, ഹനീഫ ടി. കെ, ഫൈസൽ പാലേരി, ജാഫർ പാലോളി തുടങ്ങിയവർ സംസാരിച്ചു. ഖത്തീബ് നസീർ അസ്ഹരി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. അഡ്വ. അജ്മൽ ഷറഫ് സ്വാഗതവും സി. എം അബൂബക്കർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പരിസ്ഥിതിയുടെ കാവൽ മാലാഖമാർക്ക് ആദരവുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

Next Story

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ

‘കരീം ടി.കെയുടെ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ പ്രകാശനം

വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.

യു.ഡി.എഫ് ഉറപ്പു തന്നാൽ ആ മുന്നണിക്കായി രംഗത്തിറങ്ങും: ഇയ്യച്ചേരി

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം