- കൈലാസ ചാലേ
സൂര്യ കോടി ശോഭിതേ
വിമലാലയേരത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.
എന്നു തുടങ്ങുന്ന ശ്ലോകം ഏത് കാണ്ഡത്തിലാണ്?
ബാലകാണ്ഡം
- ലങ്കാവിവരണം ഏത് കാണ്ഡത്തിലാണ് ?
യുദ്ധകാണ്ഡം
- സമ്പാതിവാക്യം ഏത് കാണ്ഡത്തിലാണ് ?
കിഷ്കിന്ധാകാണ്ഡം
- വത്സ! സൗമിത്രേ!
കുമാര!നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ..
രാമായണത്തിൽ ഏത് ഭാഗത്താണ് ഈ ശ്ലോകം ഉള്ളത് ?
അയോദ്ധ്യാ കാണ്ഡത്തിലെ ലക്ഷ്മണോപദേശം
- അഞ്ജനാനന്ദനൻ ആരാണ് ?
ഹനുമാൻ
- പുഷ്ക്കര സംഭവൻ ആരാണ് ?
ബ്രഹ്മാവ്
- പുഷ്കര സംഭവ പുത്രൻ ആരാണ് ?
ജാംബവാൻ
- ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിക്കയില്ലെടോ
സജ്ജനഭാഷിതം
ഏതു കാണ്ഡത്തിലാണ് ഈ ശ്ലോക ഭാഗം ഉള്ളത് ?
കിഷ്കിന്ധാകാണ്ഡം
- മൃത്യുഞ്ജയ പ്രോക്തം എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?
ശിവനാൽ പറയപ്പെട്ടത്
- ‘നാരദ രാഘവ സംവാദം’ വിവരിക്കുന്നത് ഏത് കാണ്ഡത്തിലാണ് ?
അയോദ്ധ്യാകാണ്ഡം
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ