ഇത്തവണത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് തിരുവോണം ബംബറെന്ന് മന്ത്രി പറഞ്ഞു. മികച്ച സമ്മാന ഘടനയാണ് ഇതിനുള്ളത്. ഒരു ലക്ഷം പേരാണ് ലോട്ടറിയിലൂടെ ജീവിക്കുന്നത്.
ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ വിജയിക്കട്ടെയെന്നും ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സമ്മർ ബംബർ നറുക്കെടുത്തത്.
തിരുവോണം ബംബറിൻ്റെ സമ്മാനഘടന കഴിഞ്ഞവര്‍ഷത്തേത് തന്നെയാണ്. ഒന്നാം സമ്മാനം 25 കോടി രൂപയായിരിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ആണ്. സെപ്റ്റംബര്‍ 27ന് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കും.