സ്വാതന്ത്ര്യ സമര സേനാനിയായ സി.കെ. ഗോവിന്ദൻ നായരുടെ നാമധേയത്തിൽ പ്രവർത്തിച്ച് വരുന്ന സി.കെ.ജി. സ്മാരക കലാസമിതി കൊല്ലം, നമ്മുടെ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി 2025 ഓഗസ്റ്റ് 10-ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക്, ബി.ഇ.എം യു.പി. സ്കൂൾ, പന്തലായനിയിൽ വെച്ച് എൽ.പി, യു.പി. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
കൊയിലാണ്ടി നഗരസഭാപരിധിയിലെ എല്ലാ എൽ.പി, യു.പി. സ്കൂളുകളിൽ നിന്നും ഓരോ വിഭാഗത്തിലും രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരം വ്യക്തിഗതമായിരിക്കും. എൽ.പി. വിഭാഗത്തിൽ മഹാത്മാഗാന്ധിയുടെ ജീവചരിത്രം, സ്വാതന്ത്ര്യ സമര നായകർ, പൊതുവിജ്ഞാനം എന്നിവയും യു.പി. വിഭാഗത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം, 1887 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം,
പൊതുവിജ്ഞാനം എന്നീ വിഷയാടിസ്ഥാനത്തിൽ ആണ് ചോദ്യങ്ങൾ ഉണ്ടാവുക.
ഓരോ വിഭാഗത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ്‌പ്രൈസും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പങ്കാളിത്ത സമ്മാനങ്ങളും നൽകുന്നതാണ്. കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് റീൽസ് മത്സരവും സംഘടിപ്പിക്കുന്നു. റീൽസുകളുടെ ദൈർഘ്യം ഒരു മിനുട്ടിൽ കൂടരുത്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നതാണ്.
സംഘാടകസമിതി രൂപീകരണ യോഗത്തിൽ എൻ.വി വത്സൻ , വി.വി സുധാകരൻ, നടേരി ഭാസ്കരൻ, വി പി നാണി, ബൈജറാണി എം എസ്,
സജീവ് കെ എസ്സ് , റഷീദ് പുളിയഞ്ചേരി, കെ എം ബാലകൃഷ്ണൻ, ശശീന്ദ്രൻ ടി എ , കെ സജീവൻ, പി കെ പുരുഷോത്തമൻ, എം വി സുരേഷ്, ദീപേഷ് കെ കെ, ടി രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ചെയർമാനായി എൻ വി വത്സൻ മാസ്റ്റർ, ജനറൽ കൺവീനറായി വന്ദന വി ട്രഷററായി വിജയൻ ഒ.കെ എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുക്കുന്നവരുടെ പേരുകൾ 2025 ഓഗസ്റ്റ് 5-നകം താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
98460 41475, 70340 65102,98474 65407, 9544033373