കോഴിക്കോട്ടെ മുതിർന്ന മലഞ്ചരക്ക് വ്യാപാരി ടി.പി.എം. അബ്ദുൽ ഗഫൂർ(84)സി.എച്ച്. മേൽപ്പാലത്തിന് സമീപം ചെറൂട്ടി റോഡ് ‘മസറിൻ’ വസതിയിൽ അന്തരിച്ചു. മുൻ എം. എൽ. എ ടിപിഎം സാഹിറിന്റെ സഹോദരനും മലബാർ പ്രോഡ്യൂസ് മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ടും ഹിമായത്തുൽ ഇസ്ലാം ഹൈസ്ക്കൂൾ മാനേജിംഗ് കമ്മിറ്റിയംഗവുമായിരുന്നു.
ഭാര്യ : പരേതയായ വിസി റംല. മക്കൾ: സറൂജ റസാഖ്, വി.സി. സാക്കിർ.
മരുമക്കൾ: സി.വി. അബ്ദുൽ റസാക്ക് (ഇരിക്കൂർ), നസീറ സാക്കിർ (മോങ്ങം).
സഹോദരങ്ങൾ: മുൻ എം.എൽ.എ. ടി.പി.എം. സാഹിർ, ടിപിഎം മുസ്തഫ, ടിപിഎം അഷ്‌റഫ്, സൈബു സത്താർ ,ഷരീഫ എസ്ഐ ,ആമിന നാസർ ,പരേതയായ ആയിഷ ഇബ്രാഹിം താബിഹ മഹ്മൂദ് .