കൊയിലാണ്ടി: ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി സംവിധാനം ഒരുക്കുന്ന തിനായി നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയിൽ നാഷണൽ സർവ്വീസ് സ്കീം കൊയിലാണ്ടി ക്ലസ്റ്റർ, യൂണിറ്റ് തലത്തിൽ വളണ്ടിയർമാർ സമാഹരിച്ച പുസ്തകങ്ങൾ എൻഎസ് എസ് റിജിനൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീചിത്തിന് കൈമാറി. ജില്ലാ ഭരണകൂടവും ജില്ലാ പട്ടിക വർഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊയിലാണ്ടി ഗാമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർമാരായ എ. കെ പ്രവീഷ് , ഡോ. സുനിൽകുമാർ , ഒ . സുരേഷ് കുമാർ , കെ.ഷിജിൻ കുമാർ , പി.സനിൽ കുമാർ , കെ. ആർ ലിഷ , കെ.ഫൗസിയ , സി.എ.ജീന, ടി.സി.പ്രവീണ എന്നിവർ ആശംസകളർപ്പിച്ചു. തദവസരത്തിൽ മുൻ പ്രോഗ്രാം ഓഫീസർമാരായ അഷറഫ് പി. പി , നിഷിത എൻ ടി ,ജിത.കെ, മഹേഷ്.ടി എന്നിവർക്ക് യാത്രയയപ്പും നൽകി.
Latest from Local News
കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം
കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല (70) അന്തരിച്ചു. ഭർത്താവ് സി.എം കുഞ്ഞിക്കണ്ണൻ. മക്കൾ ബിജു, ഷൈജു. മരുമക്കൾ. ഷിജി, ധന്യ. ശവസംസ്കാരം
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി
ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ (48) അന്തരിച്ചു. ഉപ്പ ഹംസ, ഉമ്മ ബീവി, ഭാര്യ ആയിഷ, സഹോദരങ്ങൾ നൗഫൽ, ഫർസാന,
കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,