കുറ്റ്യാടി :സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളിൽ തമസ്കരണമാണ് മുഖമുദ്രയായി ഇന്ത്യൻ ഭരണ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിച്ച “തമസ്കരണത്തിൻ്റെ രാഷ്ട്രീയം ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യത്തിൻ്റെ അന്തകനായി മാറുന്ന സംഘപരിവാർ രാഷ്ട്രീയം ഗാന്ധിയെയും നെഹ്റുവിനെയും ആസാദിനേയും തമസ്സ് കൊണ്ട് മൂടിക്കളയുന്നതിലെ അപകടം നാം തിരിച്ചറിയണം. ഇതിനെ അതിജീവിക്കുമ്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യം പൂർണ്ണമാകുകയുള്ളു. സത്യവും അഹിംസയും അവശേഷിക്കുന്ന കാലത്തോളം ഗാന്ധിജിയും ഗാന്ധിസവും നിലനിൽക്കും. അന്ധവിശ്വാസത്തിനെതിരെ പോരാടാനുള്ള നവോത്ഥാന കേരളത്തിൻ്റ വിമുഖത നമ്മെ ഞെട്ടിപ്പിക്കുന്നതും വെള്ളാപ്പള്ളിയെ പോലുള്ളവർ നയിക്കുന്ന നവോത്ഥാന പോരാട്ടം നമ്മെ ലജ്ജിപ്പിക്കുന്നതുമാണ്. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പ്രഭാഷണം കേൾക്കാനായി എത്തിച്ചേർന്നത്. സബർമതി ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷനായി. ചിത്രകാരൻ വി.പി. അബ്ദുൾ ലത്തീഫ് എം എൻ. കാരശ്ശേരിക്ക് ഛായാചിത്രം കൈമാറി. കൺവീനർ ബാലൻ തളിയിൽ, അനീഷ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു
Latest from Main News
ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13 മുതൽ 29വരെ നടക്കും.
ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം വരുന്നു. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കുന്നംകുളം , ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ സി.സി.ടി.വി. യിലൂടെ കണ്ടതോടെ
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. പോലീസിനെ ‘തനി ഗുണ്ടായിസം’ എന്ന് വിശേഷിപ്പിച്ച