കാപ്പാട് :കല്ലായിലുള്ള സുഹൃത്തിൻ്റെ വീട്ടിനടുത്തുള്ള നീന്തൽ കുളത്തിൽ നീന്തൽ പഠിക്കവെ കാട്ടിലെ പീടിക
സൈൻ വീട്ടിൽ താമസിക്കും പാടത്തോട് ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകൻ അഹ്മദ് റബാഹ് (18) വെള്ളത്തിൽ മുങ്ങി മരിച്ചു ഇന്നലെപുലർച്ചയാണ് കാട്ടിലെ പീടികയിലെ വീട്ടിൽനിന്ന് കല്ലായിലുള്ളു സുഹൃത്തിന്റെ വീട്ടിലേക്ക് പോയത് കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള കുളത്തിലാണ് റബാഹ് കുളിക്കാൻ ഇറങ്ങിയത്. മാത്തറ പി കെ കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയാണ് സഹോദരങ്ങൾ: റോഷൻ, റജ , റോസിൻ ,റിവ മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് ചീനിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
