കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു. ഈശ്വരപ്രാർത്ഥനയോടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിച്ചു കൊണ്ട് തുടക്കം ആയി. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഓണററി ക്യാപ്റ്റൻ എ.കെ. ലക്ഷ്മണൻ മുഖ്യപ്രഭാക്ഷണം നടത്തി. ശേഷം ഇൻകം ടാക്സ് ക്ലാസ് ഇൻകം ടാക്സ് പ്രാക്റ്റീഷ്യനർ ശ്രീ ഷാനിദ് , എസ്.ബി.ഐ സംബന്ധിച്ച ക്ലാസ് ശ്രീ മിൻ്റുലാലും നടത്തി. എ.കെ. രവീന്ദ്രൻ, രാമകൃഷ്ണൻ വിയ്യൂർ, ഉണ്ണികൃഷ്ണൻ മുചുകുന്ന്, ബാബു . സി . സത്യൻ കീഴരിയൂർ, സുബിജമനോജ്, ശൈലജ രാമകൃഷ്ണൻ, പത്മാവതി ഗംഗാധരൻ, രാധാകൃഷ്ണൻ നടേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻകാർത്തിക സ്വാഗതവും, ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ സമാപനം കുറിച്ചു.
Latest from Local News
വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) അന്തരിച്ചു. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര )
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ
അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം