ബാലുശ്ശേരി : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം നാളെ (ജൂലൈ 27 ഞായർ) ബാലുശ്ശേരിയിൽ നടക്കും.
അറപ്പീടിക മറൈൻ ഹാളിൽ ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി ഉദ്ഘാനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജംഷീർ സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ എന്നിവർ വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും.