കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്

സെഞ്ച്വറി ഭൂരിപക്ഷത്തിന്റെ ചരിത്ര വിജയമാണ് എംഎസ്എഫ്-കെഎസ്‌യു സഖ്യം നേടിയത്. ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎസ്എഫ് പ്രതിനിധികള്‍ വിജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടിവിപി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയുണ്ടായത്.

അഞ്ച് ജനറല്‍ സീറ്റില്‍ നാലെണ്ണത്തില്‍ എംഎസ്എഫും ഒരു സീറ്റില്‍ കെഎസ്‌യുവും വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി എംഎസ്എഫിന്റെ സൂഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാനായി എംഎസ്എഫിന്റെ മുഹമ്മദ് ഇര്‍ഫാന്‍ എസി, വൈസ് ചെയര്‍മാന്‍ ലേഡിയായി എംഎസ്എഫിന്റെ നാഫിയ ബിറ, ജോയിന്റ് സെക്രട്ടറിയായി കെഎസ്‌യുവിന്റെ അനുഷ റോബിയും തെരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

Next Story

രാമായണം പ്രശ്നോത്തരി – ഭാഗം 11

Latest from Main News

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ

ക്യു എഫ് എഫ് കെ പുരസ്‌ക്കാര ചടങ്ങ് പ്രൌഡ്ഢ ഗംഭീരം

കൊയിലാണ്ടി ഫിലിം ഫാക്ട്ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഡ്ഢഗംഭീരമായി

ചോമ്പാൽ മിനി സ്‌റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കും: ഷാഫി പറമ്പിൽ എം പി

അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ