പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കു വേണ്ടി നടത്തിയ സെമിനാറിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിഷ കെ വി ,ഷാജി പി കെ , ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആശ ജി നായർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
സി.ഡി.എസ് ചെയർ പേഴ്സൺ രമ്യ പി.പി. അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ പ്രമീള, സരള എന്നിവർ സംസാരിച്ചു.സാമൂഹ്യ ഉപസമിതി കൺവീനർ റമീന ഹമീദ് സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു.
Latest from Main News
പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി
തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ രാഹുലിനോട് എഐസിസി