കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിനെതിരായ സംസ്ഥാന സർക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു.
മത്സ്യ പ്രവർത്തക സംഘം സംഘടിപ്പിച്ച ധർണ്ണ പുതിയാപ്പ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഓഫീസിന് മുമ്പിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് പി. പീതാംബരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡൻ്റ് എ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മത്സ്യ പ്രവർത്തക സംഘം സംസ്ഥാന ജന.സെക്രട്ടറി പി.പി. ഉദയഘോഷ്, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. രാമൻ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ. സുനിൽകുമാർ, എം.കെ. അനിൽകുമാർ (പുതിയാപ്പ) എന്നിവർ സംസാരിച്ചു.