തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ബാലൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സായൂജ് വി അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹാഷിക് പി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഉഷേശ്വരി ശാസ്ത്രി, സന്തോഷ് കുമാർ വി, ഷിംഞ്ചി പുറക്കാട്ടിരി, വൈശാഖ് വി എം, ഫിനാസ് കെ, അക്ഷയ് വി, അമിത കെ ടി, പ്രജിത്ത് കെ വി, രവി കെ ടി, സോമൻ തിരുത്തോന എന്നിവർ പങ്കെടുത്തു. പടം: തലക്കളത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫീസ് ഉപരോധിച്ചപ്പോൾ