അശാസ്ത്രീയമായ വാർഡ് വിഭജനത്തിന് എതിരെ ഉണ്ണികുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു

 

ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കോണങ്കോട് എന്ന ഇരുപത്തിയൊന്നാം വാർഡ് രണ്ട് പ്രദേശങ്ങളിൽ പരസ്പരബന്ധമില്ലാതെ രൂപീകരിച്ച നടപടിയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധമായി ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക് നേരത്തെ തന്നെ യുഡിഎഫ് പരാതി നൽകിയിരുന്നു. പ്രസ്തുത നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു

പഞ്ചായത്ത് യുഡിഎഫ് നേതൃയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കൺവീനർ കെ കെ നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബിനോയ് ഇ ടി പഞ്ചായത്ത് പ്രസിഡണ്ട്
ഇന്ദിര ഏറാടിയിൽ, ശ്രീധരൻ മലയിൽ, അസ്ലം കുന്നുമ്മൽ, ശശി കരിന്തോറ, വാഴയിൽ ലത്തീഫ്, സുനിൽകുമാർ പി പി, പി വേണു ഗോപാൽ, കാദർ മാസ്റ്റർ, ശ്രീജ ചേലത്തൂർ, ഗഫൂർ കരിമല, ദിനേശ് ഈയാ,ട് ഗഫൂർ അരിപ്പം കുഴി, ഫൈസൽക്കപ്പുറം ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.