കെ.എസ്.എസ്.പി.എ ചേമഞ്ചേരി മണ്ഡലം കമ്മറ്റി പുതിയ അംഗങ്ങൾക്കുള്ള വരവേൽപും ആദരവും പ്രഭാഷണവും സംഘടിപ്പിച്ചു.
പൂക്കാട് കലാലയം അശോകം ഹാളിൽ നടന്ന ചടങ്ങ് ജില്ലാ ജോ.സെക്രട്ടറി വാഴയിൽ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും
അധ്യാപകനുമായ ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. നാടക, ഷോട്ട് ഫിലിം, നാടൻ പാട്ട് കലാകാരി റിട്ട. വനിതാ സബ് ഇൻസ്പെക്ടർ പത്മിനി പത്മശ്രീയെ ആദരിച്ചു. ഈ വർഷം സംഘടനയിലേക്ക് കടന്നുവന്ന 23 പേരിൽ സന്നിഹിതരായ പത്തു പേരെ ഷാളണിയിച്ച് വരവേറ്റു. മണ്ഡലം പ്രസിഡൻഡ് എൻ വി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പി.ബാബുരാജ്, ടി.കെ. ഇന്ദിര, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, വിജയൻ കീഴലത്ത്, പി.പി. അസ്സൻ കോയ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ
എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി
കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,
കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),







