രാമായണ പ്രശ്നോത്തരി ഭാഗം -12

  • കോസല രാജ്യത്തിൻ്റെ തലസ്ഥാനം ഏത്?
    അയോദ്ധ്യ

 

  • ദശരഥമഹാരാജാവിന്റെ മന്ത്രി ആരായിരുന്നു ?
    സുമന്ത്രർ 

 

  • ദശരഥമഹാ രാജാവിന്റെ രാജ്ഞിമാർ ആരൊക്കെയായിരുന്നു ?
    കൗസല്യ, കൈകേയി, സുമിത്ര

 

  • ദശരഥ മഹാരാജാവിന് കൗസല്യയിൽ പിറന്ന പുത്രിയുടെ പേരെന്ത്?
    ശാന്ത

 

  • ശാന്തയെ ദത്തുപുത്രിയായി ആർക്കാണ് നൽകിയത് ?
    ലോമപാദന്

 

  • ശാന്തയെ വിവാഹം കഴിച്ചു നൽകിയത് ആർക്കാണ്?
    ഋഷ്യശൃംഗന്

 

  • ദശരഥൻ്റെ കുലഗുരു ആരാണ്?
    വസിഷ്ഠമഹർഷി

 

  • വസിഷ്ഠ മഹർഷി ദശരഥനോട് നടത്താൻ ആവശ്യപ്പെട്ട മഹാ യാഗം ഏതായിരുന്നു ?
    പുത്രകാമേഷ്ടി യാഗം

 

  • ഏതു നദിയുടെ തീരത്ത് വെച്ചാണ് പുത്രകാമേഷ്ടി യാഗം നടത്തിയത്?
    സരയൂ നദി

 

  • ശ്രീരാമചന്ദ്രന്റെ ജന്മനക്ഷത്രം ഏതാണ് ?
    മീന മാസത്തിലെ പുണർതം നക്ഷത്രം 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.