- പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ?
ശൂർപ്പണഖ
- രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്?
സീതാദേവിയുടെ അനുഗ്രഹം.
- ശ്രീരാമചന്ദ്രൻ സഹോദരന്മാരുമായി ആലോചിച്ച് നടത്താൻ ഉദ്ദേശിച്ച യാഗം എന്തായിരുന്നു ?
അശ്വമേധയാഗം
- ദശരഥൻ കൈകേയിക്ക് വരം കൊടുത്ത സന്ദർഭം ഏതായിരുന്നു ?
ദേവാസുരയുദ്ധം
- ദശരഥന് ഏൽക്കേണ്ടിവന്ന ശാപം എന്തായിരുന്നു ?
പുത്ര ശോകത്താൽ മരണം
- സുന്ദരകാണ്ഡത്തിനു ശേഷമുള്ള കാണ്ഡം ഏതാണ് ?
യുദ്ധകാണ്ഡം
- ഹനുമാന്റെ മാതാവ് ആരായിരുന്നു ?
അഞ്ജന
- ജാംബവാൻ ആരുടെ പുത്രനായിരുന്നു ?
ബ്രഹ്മാവിൻ്റെ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ
- ബാലിയും സുഗ്രീവനും തമ്മിൽനടന്ന ആദ്യ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു?
ബാലി
- ജംബാരി എന്നത് ഏതു ദേവൻ്റെ പേരാണ് ?
ദേവേന്ദ്രൻ