മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും മാതൃഭാഷയുടെ നഷ്ടം ഓർമയുടെ തന്നെ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ദേവേശൻ പേരൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ പി സുരേഷ് അദ്ധ്യക്ഷനായി. ആർ ഷിജു മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. വിവിധ സെഷനുകളിലായി കെ കെ സുബൈർ , കെ ഹരികുമാർ, സി.കെ സതീഷ് കുമാർ , സി അരവിന്ദൻ, എം വി പ്രദീപൻ, എ സുബാഷ് കുമാർ, സചിത്രൻ എ.കെ,എൻ വി പ്രദീപ് കുമാർ, എ സജീവ് കുമാർ, ഗീത. ടി.ടി , അഭിലാഷ് തിരുവോത്ത്, പി.കെ സലാം എന്നിവർ സംസാരിച്ചു
Latest from Main News
14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ
അരിക്കുളം : തദ്ദേശ തിരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതിയുമായി കോൺഗ്രസ്സ് അരിക്കുളം മണ്ഡലം നേതൃത്വം . പ്രസിദ്ധീകരിച്ച പട്ടികയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത നിലപാടെടുത്ത് സർക്കാർ. സ്കൂൾ മാനേജ്മെന്റിനെ