എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്‌ച മുതൽ ആരംഭിക്കും

 

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ വിതരണം അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു. നാലേകാൽ ലക്ഷത്തിലേറെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്..

അടുത്ത ആഴ്‌ച ആദ്യം തന്നെ സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലേക്ക് (ഡി.ഇ.ഒ.) അയക്കും. അവിടെനിന്ന് സ്‌കൂൾ അധികൃതർ നേരിട്ട് വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യും. ഉപരിപഠനത്തിനായി സർട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ള വിദ്യാർഥികൾക്ക് ഡിജി ലോക്കറിൽ നിന്ന് സോഫ്റ്റ്കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തേ ലഭ്യമാക്കിയിട്ടുണ്ട്..

സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ഉൾപ്പെടുത്തിയാണ് ഇത്തവണ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസ്സിൽ സർട്ടിഫിക്കറ്റിന്റെ ബ്ലാങ്ക് ഫോം അച്ചടിക്കും. തുടർന്ന്, കുട്ടികളുടെ വ്യക്തിഗത വിവരങ്ങളും മാർക്കുകളും ഉൾപ്പെടെയുള്ള ബയോഡാറ്റ പരീക്ഷാഭവനിലെ പ്രിൻ്റിങ് മെഷീനുകൾ ഉപയോഗിച്ച് അച്ചടിക്കുകയാണ് ചെയ്യുന്നത്..

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി വലിയകുന്നത്ത് താമസിക്കും ബി.പി അബ്ദുൾ ഖാദർ അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

Latest from Main News

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ