രാമായണ പ്രശ്നോത്തരി ഭാഗം – 10

  • ഹനുമാൻ ആരുടെ പുത്രനായിരുന്നു ?
    വായു ഭഗവാൻ്റെ

 

  • ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ ഏത് കാണ്ഡത്തിലാണ് ?
    സുന്ദരകാണ്ഡം

 

  • ലങ്കയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ഹനുമാനെ സൽക്കരിക്കാനായി സമുദ്രം പറഞ്ഞയച്ചത് ആരെയായിരുന്നു ?
    മൈനാക പർവ്വതത്തെ

 

  • ലങ്ക സ്ഥിതിചെയ്യുന്ന പർവ്വതത്തിന്റെ പേര് ?
    ത്രികുടം

 

  • രാമായണത്തിലെ നാലാമത്തെ കാണ്ഡം ?
    കിഷ്‌കിന്ധാകാണ്ഡം

 

  • ദശരഥമഹാരാജാവ് ഏതു വംശത്തിലാണ് ജനിച്ചത്?
    സൂര്യ വംശം

 

  • ദശരഥന് പുത്രലബ്ദ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു ?
    വസിഷ്ഠൻ

 

  • സീതയായി ജനിച്ചത് ഏതു ദേവിയായിരുന്നു ?
    മഹാലക്ഷ്മി

 

  • ശ്രീരാമൻ്റെ വനവാസം വർണ്ണിക്കുന്നത് രാമായണത്തിലെ ഏത് കാണ്ഡത്തിലാണ്?
    ആരണ്യകാണ്ഡം

 

  • വടവൃക്ഷം എന്നാൽ എന്ത്?
    പേരാൽ മരം

Leave a Reply

Your email address will not be published.