മേപ്പയൂർ:മേപ്പയൂർ മണ്ഡലം മഹിള കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി പാവപ്പെട്ടവർക്കുള്ള ഭക്ഷണ കിറ്റ് വിതരണം മേപ്പയൂർ ഇന്ദിരാഭവനിൽ നടന്നു. മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രസന്ന ചൂരപ്പറ്റ അദ്ധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നളിനി നെല്ലൂർ മുഖ്യ പ്രഭാഷണം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി കെ അനീഷ് ,കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എം ശ്യാമള ,വിമല കൂനിയത്ത്, എം.എം അർഷിന, പി.സി ഷൈമ ,സവിത പോത്തി ലോട്ട് ,പി.സിശോഭ, സി.പി ,നാരായണൽ, ശ്രീനിലയം വിജയൻ , അന്തേരി ഗോപാലകൃഷ്ണൻ, ടി.പി മൊയ്തീൻ സി.എം ബാബു, വി വി ചന്ദ്രൻ, ജിഷ മഞ്ഞക്കുളം എന്നിവർ സംസാരിച്ചു.