പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂര്‍ പാറേമ്മല്‍ ഉണ്ണിക്കൃഷ്ണന്‍-ശ്രീലേഖ ദമ്പതികളുടെ മകള്‍ ഹരിപ്രിയ(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കേയാണ് മരണം. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെ കല്ലാച്ചി മിനിബൈപാസ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. വാണിമേല്‍ ഭാഗത്ത് നിന്ന് പാചകവാതക സിലിണ്ടറുമായി അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഹരിപ്രിയയുടെ സുഹൃത്ത് എഴുത്തുപള്ളി പറമ്പത്ത് അമേയക്കും (20) അപകടത്തില്‍ പരിക്കേറ്റിരുന്നു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഹരിപ്രിയയെയും അമേയയെയും ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പിക്കപ്പ് വാന്‍ നിന്നത്. ഹരിപ്രിയ വാഹനത്തിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചു. 

 

Leave a Reply

Your email address will not be published.

Previous Story

ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം

Next Story

ഉന്നതവിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ആയിരങ്ങൾക്ക് വഴികാട്ടി പേരാമ്പ്രയിലെ കരിയർ ഡെവലപ്പ്മെന്റ് സെന്റർ

Latest from Local News

ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അഡ്വ.പി.എം.എ സലാം

പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം 2 സർജറി വിഭാഗം 3. ഓർത്തോവിഭാഗം 4.കാർഡിയോളജി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

പിഷാരികാവിൽ ഭക്ത ജന സംഗമം

പിഷാരികാവ് ക്ഷേത്ര സമ്പത്തുകളുടെ സൂക്ഷിപ്പും , വിനിയോഗവും പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതി ഭക്തജനസംഗമം സംഘടിപ്പിച്ചു. മുൻ ട്രസ്റ്റിബോർഡ് അംഗം പി.കെ.