പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിലക്കപ്പെട്ട കത്രികയും പേറി ദുരിതമനുഭവിച്ച ഹർഷിനക്ക് സർക്കാർ നീതി നിഷേധിക്കുകയാണെന്ന്
ഹർഷിന സമര സമിതി കുറ്റപ്പെടുത്തി. പോലീസ് സമർപ്പിച്ച കുറ്റപത്രം കുന്നമംഗലം കോടതിയിൽ വിചാരണ ക്കെടുക്കാൻ പോകുന്ന ഘട്ടത്തിൽ പ്രതികൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ സ്റ്റേ ലഭിച്ചത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത് കൊണ്ടാണ്. ഈ നീതി നിഷേധത്തിനെതിരെ സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ ജൂലൈ 29ന് രാവിലെ
10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിനു മുൻപിൽ നടത്തുന്ന ഏകദിന സത്യാഗ്രഹ സമരം വിജയിപ്പിക്കാൻ മെഡിക്കൽ കോളേജിൽ ചേർന്ന സമരസമിതി യോഗം തീരുമാനിച്ചു. മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖർ സമരത്തിൽ പങ്കെടുക്കും. യോഗത്തിൽ സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കൺവീനർ മുസ്തഫ പാലാഴി, എം ടി സേതുമാധവൻ, ആമാട്ട് രാധാകൃഷ്ണൻ, മാത്യു ദേവഗിരി, പി കെ സുഭാഷ് ചന്ദ്രൻ,അൻഷാദ് മണക്കടവ്, മണിയൂർ മുസ്തഫ,കെ ഇ ഷബീർ,വി മുരളീനാഥൻ, നാസർ മണക്കടവ്, ഹർഷിന കെ കെ, ഹർഷിനയുടെ ഭർത്താവ് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം







