കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച സംഭവം: പ്രതികൾ പോലീസിന്റെ പിടിയിൽ

 

കൊയിലാണ്ടി: കാവുംവട്ടം പറേച്ചാൽ മീത്തൽ ഇസ്മയിലിലെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് വിയ്യൂർ സ്വദേശി നവജിത്ത് (24) ബാലുശ്ശേരി കാട്ടാം വള്ളി വിഷ്ണുപ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ബസ്സ്റ്റാൻഡിൽ നിന്ന് അരിക്കുളം മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയിൽ. ആസമയത്താണ് പ്രതികൾ ഇസ്മയിലിനോട് പണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തത്. ഇയാളുടെ കൈവശമുള്ള ഫോണും തട്ടിയെടുത്തിരുന്നു. വടകര സി. വൈ എസ്.പി. ആർ. ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഇൻസ്പക്ടർ ശ്രീലാൽചന്ദ്രശേഖർ, എസ് ഐ മാരായ ആർ.സി ബിജു, ഗിരീഷ് കുമാർ, എ എസ്.ഐ.വിജു വാണിയംകുളം, റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വോഡ് അംഗങ്ങളായ എ എസ്.ഐ.ബിനീഷ്,സി. പി. ഒ ടി.കെ ശോഭിത്ത്, ബി എസ്സ് ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published.