ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണം കർശന നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

/

ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി യുമായി ഷാഫി പറമ്പിൽ എംപി ചർച്ച നടത്തി.
വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയെ നേരിൽകണ്ട് എം.പി അറിയിച്ചു. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും പാർലമെൻറ് വെച്ച് മന്ത്രിയെ കാണിച്ചിരുന്നു
ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകുന്നേരം മന്ത്രിയെ വീണ്ടും നേരിൽ പോയി കണ്ടത് ‘നിർമ്മാണത്തിന്റെ ആദ്യ കരാർ ലഭിച്ച അദാനി കമ്പനിയുടെ പ്രതിനിധികളോട് അവിടെ വരാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. 

നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ അനുഭവിക്കപ്പെടുന്ന ബുദ്ധിമുട്ടുകൾ അദാനി പ്രതിനിധികളെ അറിയിച്ചു.
ഉപകരാർ നൽകിയിട്ടുള്ള വഗാട് കമ്പനിയോട് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കായില്ലെങ്കിൽ നിർമ്മാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചു.

തകർന്നു കിടക്കുന്ന സർവീസ് റോഡുകൾ,
നിരന്തരമായി പരാജയപ്പെടുന്ന സോയിൽ നെയ്ലിംഗ്,നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകൾ,
മഴക്കാല മുന്നൊരുക്കങ്ങൾ നടത്താതിരുന്നത്,
ശാസ്ത്രീയമായ ഡ്രെയിനേജ്  സംവിധാനങ്ങൾ ഒരുക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.സോയിൽ നെയ്ലിംഗ് ടെക്നോളജി പരാജയമാണെന്നും, പരാജയപ്പെട്ട ഇടങ്ങളിൽ ബഫർ സോണായി കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരും എന്നും കമ്പനി പ്രതിനിധികളും മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംപി അറിയിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച സംഭവം: പ്രതികൾ പോലീസിന്റെ പിടിയിൽ

Latest from Main News

ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ്

ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു

കോഴിക്കോട്: ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു. ഇതിന്റെ ആദ്യപടിയായി

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് : ഡോകെ.എം. അനിൽ

മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.