അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ജനലക്ഷങ്ങള്‍. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം തുടരുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്പ്പിച്ച് കേരളം. പൊതുദര്ശനം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന് ഗ്രൗണ്ടില് തുടരുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും, പുന്നപ്രയിലെ വിഎസിന്റെ വസതിയിലും പൊതുദര്ശനത്തിന് വച്ച മൃതദേഹത്തില് പതിനായിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്പ്പിച്ചത്. കനത്ത മഴയിലും, ജനസാഗരമാണ് പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന് ആലപ്പുഴ കടപ്പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വിഎസിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ ഇന്ന് നടക്കും. നാലു മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നത് എങ്കിലും ജനത്തിരക്കു കാരണം വൈകുകയാണ്.
പുന്നപ്ര വയലാർ രക്ത സാക്ഷികളുടെ ജീവൻ തുടിക്കുന്ന സ്മരണകൾ ഇരമ്പുന്ന വലിയ ചുടുകാട് രക്ത സാക്ഷി മണ്ഡപത്തിലാണ് വി.എസിൻ്റെയും അന്ത്യ വിശ്രമം. പി. കൃഷ്ണപിള്ള, കെ. ആര് ഗൗരിയമ്മ, ടി വി തോമസ് തുടങ്ങി ഒട്ടേറെ ജനകീയ നേതാക്കള് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ഇനി വിഎസിന്റെ ഉജ്വലമായ സമരഗാഥകളുടെ കൂടി അവസാന സാക്ഷിയായി നിലകൊള്ളും.
May be an image of one or more people and crowd

May be an image of 2 people and crowd

Leave a Reply

Your email address will not be published.

Previous Story

പുസ്തകം മാത്രമല്ല, നടുവണ്ണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ചെണ്ടയും വഴങ്ങും

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം