രാമായണ പ്രശ്നോത്തരി ഭാഗം -8

  • രാമായണത്തെ അടിസ്ഥാനമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകത്രയങ്ങൾ ഏതെല്ലാം ?
    കാഞ്ചന സീത, ലങ്കാലക്ഷ്മി,  സാകേതം

 

  • കണ്ണശ്ശ രാമായണം രചിച്ചതാര് ?
    കണ്ണശപ്പണിക്കർ

 

  • ജൈന വിഭാഗക്കാരുടെ രാമകഥയിൽശ്രീരാമൻ ഏത് പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്?
    പത്മൻ

 

  • ശരഭംഗ ഋഷി രചിച്ച 40,000 ശ്ലോകങ്ങളോടുകൂടിയ രാമായണം ഏത്?
    സൗഹാർദ രാമായണം

 

  • കൃത്തിവാസ രാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
    ബംഗാളി 

 

  • രാമാവതാര ചരിതം രചിച്ചതാര് ?
    ദിവാകര പ്രകാശഭട്ടൻ

 

  • രാമാവതാര ചരിതം രചിക്കപ്പെട്ട ഭാഷ?
    കാശ്മീരി

 

  • ആസമീസ് രാമസാഹിത്യകൃതികളിൽ പ്രചാരമുള്ള ഗ്രന്ഥം?
    മാധവ കന്ദളി രാമായണം

 

  • ശ്രീരാമ പട്ടാഭിഷേകം ആട്ടക്കഥ രചിച്ചതാര് ?
    കൊട്ടാരത്തിൽ ശങ്കുണ്ണി

 

  • രാമായണം എന്നതിൻ്റെ അർത്ഥം 
    രാമൻ്റെ അയനം

തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.