സ്വർണവില കുതിപ്പ് തുടരുകയാണ്. ജൂലൈ 16 മുതൽ സ്വർണവിലയിൽ വർദ്ദനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഇന്നലെ 9285 രൂപയായിരുന്ന ഒരു ഗ്രാമിന് (22 കാരറ്റിന്) 95 രൂപ വർദ്ധിച്ച് ഇന്ന് 9380 രൂപയും പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയിലും എത്തി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,233 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,380 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,675 രൂപയുമാണ്.
