ഉണ്ണികുളം പഞ്ചായത്തിൽ വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ മലയിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ വീര്യമ്പ്രം സ്വാഗതം ആശംസിച്ചു. പൂമംഗലത്ത് അബ്ദുറഹിമാൻ (മാനേജർ കുട്ടമ്പൂർ ഹയർ സെക്കൻണ്ടറി സ്കൂൾ) ബനാന ചിപ്സിൻ്റെ ആദ്യ വിൽപന പത്മൻ പൂതക്കണ്ടിക്ക് നൽകി നിർവ്വഹിച്ചു. ഷാജി വീര്യമ്പ്രം, സദാനന്ദൻ മാസ്റ്റർ പാറച്ചാലിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആധുനിക മെഷിനറികളിൽ നിർമ്മിക്കുന്ന ഉന്നത ഗുണനിലവാരത്തിലുള്ള ബനാറ ചിപ്സ്, മിക്സചർ, ഇഡ്ഢലി – ദോശ മാവ് എന്നീ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഹോൾ സെയിൽ, റിട്ടെയ്ൽ പാക്കുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് 9778139313, 8078544246 ഈ നമ്പറിൽ ബന്ധപ്പെടണം.
